ആന്തൂർ നഗരസഭാ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി 2025-26 പ്രകാരം ആന്തൂർ ഏ.കെ.ജി. അയലെൻ്റിൽ തെങ്ങിൻ തൈകൾ നട്ടുകൊണ്ട് കേരസമൃദ്ധി പദ്ധതി ഉൽഘാടനം ചെയ്യ്തു. നിലവിൽ ഏകെജി അയലെൻറിൽ ഉള്ള തെങ്ങ് കൃഷി സംരക്ഷിക്കുന്നതിനും പുതുതായി 200 തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുന്നതിനും വേണ്ടി രൂപീകരിച്ച പദ്ധതി കർഷക ദിനത്തിൻറെ ഭാഗമായി ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഏ.കെ.ജി. അയലെൻ്റിൽ തെങ്ങിൻ തൈകൾ നട്ടുകൊണ്ട് ഉൽഘാടനം ചെയ്യ്തു.
വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി പ്രേമരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയകരക്ടർ ബിന്ദു മാത്യു പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ എം ആമിന ടീച്ചർ, ഓമനാ മുരളിധരൻ, വാർഡ് കൌൺസിലർ ശ്രീഷ എം, എം.വി. ആർ ആയുർവേദ മെഡിക്കൽ കോളേജ് എം.ഡി. പ്രൊഫ. ഇ. കുഞ്ഞിരാമൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


കൃഷിഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും അസിസറ്റൻറ് കൃഷിഓഫീസർ ജയശ്രീ കെ നന്ദിയും പറഞ്ഞു.
The Kerasamrudhi project was inaugurated by planting coconut saplings at Anthoor AKG Ayalant.